വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കി മാനവീയം വയലാർ ഗാനസന്ധ്യ എന്ന സംഗീത പരമ്പരയ്ക്ക് ഫെബ്രുവരി 11ന് തുടക്കം കുറിക്കുന്നു. 2026 ഒക്ടോബർ 27 വരെയുള്ള മാസങ്ങളിൽ ഓരോ മാസവും ശനിയാഴ്ച മാനവീയം വിധിയിൽ വയലാർ ഗാനസന്ധ്യ എന്ന പരിപാടി വിവിധ സംഗീത സംഘടനകൾ ഏറ്റെടുത്ത് നടത്തുന്നതാണ്. മാനവീയം വയലാർ ഗാനസന്ധ്യ പരമ്പരയുടെ ഉദ്‌ഘാടനം വൈകുന്നേരം 6:30ന് ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇതോടൊപ്പം വയലാർ വർഷത്തിൻ്റെ ലോഗോ പ്രകാശനവും ബഹു. മന്ത്രി നടത്തും. വയലാർ വർഷം സംഘാടക സമിതിയുടെ വർക്കിംഗ് പ്രസിഡൻ്റ് ശ്രീ പ്രഭാവർമ്മയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവേകാനന്ദൻ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ ആമുഖവും എസ്. പി. മെഡിഫോർട്ട് മാനേജിംഗ് ഡയറക്ടർ എസ്. പി. സുബ്രഹ്മണ്യം ആശംസയും ജയമോഹൻ നന്ദിയും രേഖപ്പെടുത്തും. വയലാർ ഗാനങ്ങളെ കുറിച്ചുള്ള ചെറുവിവരണം ടി. പി. ശാസ്തമംഗലം നടത്തും. തുടർന്ന് ജി. ദേവരാജൻ ഫൗണ്ടേഷൻ്റെ ഏകോപനത്തിൽ പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, ജി. ശ്രീറാം, ബിജോയ് എം. നായർ, രാജലക്ഷമി, അപർണ്ണ രാജീവ്, സരിത രാജീവ്, വിനീത പി., അനന്യ ബിജേഷ് എന്നിവർ വയലാർ ഗാനസന്ധ്യ അവതരിപ്പിക്കും. വയലാറിൻ്റെ ഗാനങ്ങളെ സ്നേഹിക്കുന്ന എല്ലാവരെയും മാനവീയം വേദിയിലേക്ക് ക്ഷണിക്കുന്നു.
advertisement
