നാടൻ ഭക്ഷണത്തിൻ്റെ മേന്മകളിലേക്കും നാടിൻ്റെ രുചികളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ഗവണ്മെൻ്റ് എൽ പി എസ് കുറ്റിമൂട് സംഘടിപ്പിച്ച 'ഊണിൻ്റെ മേളം ക്ലാസിലൊരു സദ്യ' നവ്യാനുഭവമായി മാറി. മധുരം എന്ന യൂണിറ്റിലെ 'ഊണിൻ്റെ മേളം', 'താളും തകരയും' എന്നീ രചനാ ഭാഗങ്ങളെ ആസ്പദമാക്കിയാണ് ഊട്ടുപുരയിലെ വെളുത്ത കുറിയരി കൊണ്ടുള്ള ചോറും കറികളും കോർത്തിണക്കിയ വിസ്മയകരമായ ഈ ഊണിൻ്റെ മേളം സംഘടിപ്പിച്ചത്.
സദ്യ
advertisement
നാക്കിലയിൽ സദ്യയുണ്ട് പായസവും കഴിച്ച കുരുന്നുകൾ തുള്ളൽ പാട്ടിലെ വരികൾ കൂട്ടത്തോടെ ചൊല്ലിയാണ് പിരിഞ്ഞത്. ചേന വറുത്തത്, പപ്പായ അച്ചാർ, വാഴത്തട തോരൻ, കാരറ്റ് അച്ചാർ, പാവയ്ക്ക പച്ചടി, ഇഞ്ചിപ്പച്ചടി, മാങ്ങാപ്പച്ചടി, കാളൻ, ഓലൻ, എരിശ്ശേരി, അരിപ്പായസം, പൈനാപ്പിൾ പായസം തുടങ്ങി ഒട്ടേറെ വ്യത്യസ്ത വിഭവങ്ങൾ സദ്യയിൽ അണിനിരന്നു. വിവിധ തരം അച്ചാറുകൾ, ഉപ്പേരി, തോരൻ, പായസം എന്നിവയുൾപ്പെടെ അമ്പതിലേറെ വിഭവങ്ങൾ അണിനിരന്ന സദ്യ ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു.
വിഷം കലർന്നതും മായം കലർന്നതുമായ ഭക്ഷണ സാധനങ്ങളിൽ നിന്നും നാടൻ ഭക്ഷണ ശീലങ്ങൾ മലയാളി മറന്നുപോകരുത് എന്ന് ഓർമിപ്പിക്കുന്ന തരത്തിൽ ആയിരുന്നു സദ്യ മേളത്തിൻ്റെ സംഘാടനം. തുടർന്ന് പ്രഥമാധ്യാപികയായ ശ്രീമതി നിലൂഷർ, പി ടി എ പ്രസിഡൻ്റ് ശ്രീമാൻ അനി, രക്ഷിതാക്കൾ, സ്കൂളിലെ എല്ലാ സ്റ്റാഫുകളും ഉൾപ്പെടെ അനവധി പേർ ഊണിൻ്റെ മേളത്തിൽ പങ്കാളികളായി.