2023 ഒക്ടോബറിൽ സൂപ്പർമാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസവേദനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഓൺലൈൻ വഴി പരിചയപ്പെട്ട ദില്ലിയിലെ ഏജന്റ് മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്.വിമാനത്താവളത്തിൽ നിന്ന് ഡേവിഡിനെ റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാളാണ് പട്ടാള ക്യാമ്പിൽ എത്തിച്ചത്. തുടർന്ന് ചതി മനസ്സിലാക്കിയ ഡേവിഡ് ഏറെ ദുരിതങ്ങൾക്ക് ശേഷമാണ് കുടുംബവുമായി ബന്ധപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.
തൃശ്ശൂർ സ്വദേശിയായ ബിനിൽ ബാബു യുദ്ധത്തിനിടെ കൊല്ലപ്പെടുകയും ഒപ്പം ഉണ്ടായിരുന്ന ജയിൻ ടി കെയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജയിൻ ഇപ്പോഴും മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം സൈനിക സഹായികൾ എന്ന പേരിൽ യുക്രെയിന് എതിരെ യുദ്ധം ചെയ്യാനായി റഷ്യൻ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
advertisement