നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ചന്ദ്രൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ എസ് വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത് ബാലകൃഷ്ണൻ, അജികുമാർ, അഖില, ജയലക്ഷ്മി, മഞ്ചു, ശോഭനകുമാരി, മാക്സ് ഗ്രീൻ ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപന പ്രതിനിധികൾ, ബ്ലോക്കിലെയും ഘടക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നേമം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 14 കിലോ വാട്ട് പീക്ക് സൗരോർജ്ജ പ്ലാൻ്റ്, 545 കിലോ വാട്ടിൻ്റെ 26 സോളാർ പാനലുകളാണ് സ്ഥാപിച്ചത്. അതിനുപുറമെ 14 കിലോ വാട്ടിൻ്റെ ഓൺ ഗ്രിഡ് ഇൻവർട്ടറും പാനലുകൾ ക്ലീൻ ചെയ്യുവാനുള്ള നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. നല്ല സൂര്യപ്രകാശം ഉള്ള ദിവസം 70 യൂണിറ്റ് വൈദ്യുതി വരെ ഈ പ്ലാൻ്റിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയും. തദ്ദേശസ്ഥാപനങ്ങൾ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് മാതൃക കൂടി നേമം ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നു.
advertisement