നേമം ബ്ലോക്ക് പഞ്ചായത്തും നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ വയോജനങ്ങൾക്ക് വേണ്ടി പാർക്കുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ അധികൃതരും നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായി ധാരണാപത്രം (MOU) കൈമാറി. ധാരണാപത്രം കൈമാറുന്ന ചടങ്ങിനോടനുബന്ധിച്ച് തന്നെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും നടന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. പ്രീജ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. വയോജനങ്ങൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പദ്ധതി, അവരുടെ ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും മികച്ച അവസരമൊരുക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 10, 2025 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വയോജനങ്ങൾക്ക് ഇനി 'ഗ്രേ വാക്ക്'; നേമം ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പാർക്ക് ഒരുങ്ങുന്നു
