TRENDING:

ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്‌കൂളിന് ആധുനിക കെട്ടിടം; ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

Last Updated:

കേരള സർക്കാരിൻ്റെ 2023-24 വർഷത്തെ ബജറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ പാലോട് ഇടിഞ്ഞാർ ഗ്രാമത്തിന്, പ്രത്യേകിച്ച് അവിടുത്തെ വിദ്യാഭ്യാസ മേഖലയ്ക്ക്, അഭിമാനിക്കാവുന്ന ഒരു സുദിനമാണ് കടന്നുപോയത്. ഗ്രാമത്തിൻ്റെ ഉയർച്ചയുടെ പ്രതീകമായ ഗവൺമെൻ്റ് ട്രൈബൽ ഹൈസ്‌കൂളിന് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം നാടിന് സമർപ്പിച്ചു.
പുതിയ സ്കൂൾ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു 
പുതിയ സ്കൂൾ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു 
advertisement

കേരള സർക്കാരിൻ്റെ 2023-24 വർഷത്തെ ബജറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് ഈ പുതിയ കെട്ടിടം നിർമ്മിച്ചത്. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ ജില്ല വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക് നിലവാരം ലോകോത്തരമാക്കാനുള്ള ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇടിഞ്ഞാർ ഗവൺമെൻ്റ് ട്രൈബൽ ഹൈസ്‌കൂളിന് ലഭിച്ച പുതിയ കെട്ടിടത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഈ ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ പി.ടി.എ. അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പുതിയ കെട്ടിടം ഇടിഞ്ഞാറിലെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുകയും, അതുവഴി അവരുടെ ഭാവിക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്‌കൂളിന് ആധുനിക കെട്ടിടം; ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories