ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും അവരുടെ പങ്ക് വലുതാണെന്നും, യൂണിഫോം വിതരണം അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സലിൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ശ്യാംനാഥ് സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി.എൽ. അജീഷ്, എസ്. സിബി, ദീപ എസ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ. സരളമ്മ, പഞ്ചായത്ത് അംഗങ്ങളായ എസ്. അനിൽകുമാർ, കെ. സുമ, രതീ പ്രസാദ്, എൻ.എസ്. അജ്മൽ, ബി. ഗിരിജ കുമാരി, ആർച്ച രാജേന്ദ്രൻ, എസ്.ബി.ഐ. തട്ടത്തുമല ശാഖാ മാനേജർ ജ്യോതി വിശ്വൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആശാവർക്കർമാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ആരോഗ്യപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും പ്രാദേശിക ഭരണകൂടവും ആരോഗ്യ വകുപ്പും ബാങ്കുകളും കൈകോർത്ത് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രസംഗകർ ഊന്നിപ്പറഞ്ഞു.
advertisement