പ്രീപ്രൈമറി വിദ്യാഭ്യാസം അനുഭവമാക്കി മാറ്റുന്നതിനുള്ള മാതൃകാപരമായ ശ്രമമാണിതെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം എംഎൽഎ പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിക്കൊണ്ടുവരാൻ ഈ പദ്ധതി സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രീപ്രൈമറി വിഭാഗത്തിൽ ആകർഷകമായ പഠനമുറികൾ ഒരുക്കി ആർട്ട് വർക്കുകൾ നടത്തി മനോഹരമാക്കിയ ക്ലാസ് റൂമുകൾ, മനോഹരമായ മുറ്റം, കുട്ടികളുടെ പാർക്ക് തുടങ്ങി മികച്ച സൗകര്യങ്ങളാണ് 'വർണ്ണക്കൂടാരം' എന്ന പേരിൽ ഇവിടെ പൂർത്തിയാക്കിയിരിക്കുന്നത്.
വാമനപുരം പഞ്ചായത്ത് പ്രസിഡൻ്റ് ജി.ഒ. ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പൊതുപ്രവർത്തകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സ്കൂളിൻ്റെ ഈ പുതിയ മുന്നേറ്റം നാടിന് അഭിമാനമായി.
advertisement
