TRENDING:

ചികിത്സാച്ചെലവ് കുറയും; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അത്യാധുനിക ലാബ് സേവനങ്ങൾ

Last Updated:

നെയ്യാറ്റിൻകര ജനറൽ ആശുപത്രി ലാബ് അത്യാധുനിക സൗകര്യങ്ങളിലേക്ക്. കാൻസർ നിർണ്ണയത്തിനുള്ള ട്യൂമർ മാർക്കർ പരിശോധനകൾ ഉൾപ്പെടെ 110-ലേറെ പരിശോധനകൾ ഇനി കുറഞ്ഞ ചിലവിൽ ലഭ്യമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നെയ്യാറ്റിൻകര ജനറൽ ആശുപത്രി ലാബ് അത്യാധുനിക സൗകര്യങ്ങളിലേക്ക്; സാധാരണക്കാർക്ക് കൈത്താങ്ങായി പുതിയ പരിശോധനകൾ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ ലബോറട്ടറി സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് കൂടുതൽ കരുത്തോടെ പ്രവർത്തനം വിപുലീകരിക്കുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള 130 പരിശോധനകളിൽ 110 എണ്ണവും ഇപ്പോൾ ആശുപത്രി ലാബിൽ തന്നെ നേരിട്ട് നടത്താൻ സാധിക്കുന്നുണ്ട്. ബാക്കിയുള്ള പരിശോധനകൾ ഹബ് ആൻഡ് സ്പോക്ക്  സംവിധാനത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കി ഫലങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്നു. നേരത്തെ തന്നെ മൂന്ന് കോടി രൂപ ചെലവിൽ ആധുനിക ലാബ് ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിരുന്നു. ഇതിനു പുറമെ ഒന്നര കോടി രൂപയുടെ പുതിയ മെഷീനുകൾ കൂടി ഉടൻ ആശുപത്രിയിൽ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ഇതോടെ പുറത്തുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ തന്നെ സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ മികച്ച ലാബ് സേവനങ്ങൾ ലഭ്യമാകും.
ആശുപത്രിയിലെ ലാബിന്റെ ഉൾവശം
ആശുപത്രിയിലെ ലാബിന്റെ ഉൾവശം
advertisement

കാൻസർ രോഗ നിർണ്ണയത്തിന് സഹായിക്കുന്ന ട്യൂമർ മാർക്കർ പരിശോധനകളായ CA-125, CA-15-3, CA-19-9, CEA, AFP, PSA എന്നിവ നിലവിൽ ഇവിടെ ലഭ്യമാണ്. ഇതിനായി ഒ.പി. ടിക്കറ്റ് എടുക്കാതെ തന്നെ മൊബൈൽ ഫോണോ യു.എച്ച്.ഐ.ഡി. (UHID) നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കി സാധാരണക്കാർക്ക് ആശ്വാസമേകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ചികിത്സാച്ചെലവ് കുറയും; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അത്യാധുനിക ലാബ് സേവനങ്ങൾ
Advertisement
Open in App
Home
Video
Impact Shorts
Web Stories