വടക്കേ മലബാറിൽ ഒരു യോദ്ധാവിൻ്റെ സ്മരണാർത്ഥം ആരാധിക്കപ്പെടുന്ന തെയ്യമാണ് പടവീരൻ തെയ്യം. പാട്ടുകുറുമാടത്തിൽ കോപ്പാളാട്ടു തറവാട്ടിലെ കോപ്പാള മാണിയമ്മയുടെ മകനായിട്ടാണ് പടവീരൻ ജനിച്ചത്. ഏരുവീട്ടിൽ ഗുരുക്കളാണ് പടവീരനെ വിദ്യ പഠിപ്പിച്ചത്. കളരിയിലെ അടവുകൾ വളരെ വേഗത്തിൽ പഠിച്ചെടുക്കാനുള്ള പടവീരൻ്റെ കഴിവ് കണ്ട് പലർക്കും അദ്ദേഹത്തോട് അസൂയ തോന്നി. ഒരിക്കൽ ഗുരുക്കളും പടവീരനും കൂടി കളരിപ്പയറ്റ് നടത്തിയപ്പോൾ, പടവീരൻ്റെ മികച്ച പ്രകടനം കാരണം ഗുരുക്കളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര പൊടിയുകയുണ്ടായി. ഈ സംഭവം ഗുരുക്കൾക്കും മറ്റ് ശിഷ്യന്മാർക്കും പടവീരനോട് വൈരാഗ്യം തോന്നാൻ കാരണമായി. പിന്നീട് കൊടഗരുമായി പടയ്ക്ക് കർണാടകയിലേക്ക് പോയ പടവീരൻ അവിടെ വെച്ച് ചതിയിലൂടെ വധിക്കപ്പെട്ടുവെന്നും, പിന്നീട് തെയ്യക്കോലമായി മാറിയെന്നുമാണ് ഐതിഹ്യം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 13, 2026 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കളരിപ്പയറ്റും വീരഗാഥയും; നിയമസഭാ പുസ്തകോത്സവത്തിൽ ആസ്വാദകരെ വിസ്മയിപ്പിച്ച് പടവീരൻ തെയ്യം
