TRENDING:

കാർഷിക കൂട്ടായ്മയ്ക്ക് വേദിയൊരുക്കി പാറശാല ബ്ലോക്ക് തല കിസാൻ മേള ശ്രദ്ധേയമായി

Last Updated:

നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് കൃഷിരീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ, പുതിയ കാർഷിക സാങ്കേതിക വിദ്യകൾ, വിള സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാർഷിക മേഖലയിലെ പുതിയ അറിവുകളും സാങ്കേതിക വിദ്യകളും കർഷകരിലേക്ക് എത്തിക്കുന്നതിനായി കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെയും പാറശാല ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല കിസാൻമേള ശ്രദ്ധേയമായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേള, കാർഷിക കൂട്ടായ്മക്കും ഉൽപ്പന്ന വിപണനത്തിനും വേദിയൊരുക്കി. കിസാൻ മേള കെ. ആൻസലൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. കെ. ബെൻ ഡാർവിൻ അധ്യക്ഷത വഹിച്ചു.
കിസാൻ സഭ ഉദ്ഘാടനം ചെയ്യുന്നു 
കിസാൻ സഭ ഉദ്ഘാടനം ചെയ്യുന്നു 
advertisement

കൃഷിയെ ലാഭകരമാക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മേളകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പാറശാല ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ കർഷകരുടെ പങ്കാളിത്തം മേളയെ വിജയകരമാക്കി. മേളയുടെ ഭാഗമായി കർഷകർക്കായി വിജ്ഞാനപ്രദമായ കാർഷിക സെമിനാർ സംഘടിപ്പിച്ചു.

നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് കൃഷിരീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ, പുതിയ കാർഷിക സാങ്കേതിക വിദ്യകൾ, വിള സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുത്തു. ജൈവ ഉൽപാദനോപാധികൾ, കർഷകർ സ്വന്തമായി നിർമ്മിച്ച മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, വിവിധയിനം കാർഷിക വിളകൾ എന്നിവയുടെ വിപുലമായ പ്രദർശനവും വിൽപ്പനയും നടന്നു. അതോടൊപ്പം, കാർഷിക മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന കർഷകരെ ആദരിക്കുന്ന ചടങ്ങും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എൽ. മഞ്ജുസ്മിത, സി. എ. ജോസ്, ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ആര്യദേവൻ, വിനിതകുമാരി, ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. രാഹിൽ ആർ. നാഥ്, രേണുക, അനിഷ സന്തോഷ്, ഷിനി, കുമാർ, വൈ. സതീഷ്, ശാലിനി സുരേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഷീന പി. കെ, ലത ശർമ്മ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ലീന എസ്. എൽ., കൃഷി ആഫീസർ ദീപ എച്ച്. എൽ. തുടങ്ങിയവർ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കാർഷിക കൂട്ടായ്മയ്ക്ക് വേദിയൊരുക്കി പാറശാല ബ്ലോക്ക് തല കിസാൻ മേള ശ്രദ്ധേയമായി
Open in App
Home
Video
Impact Shorts
Web Stories