TRENDING:

പേച്ചിപ്പാറ ഡാം: പശ്ചിമഘട്ട സൗന്ദര്യവും പഴമയുടെ ദൃശ്യഭംഗിയുമായി കോട്ടൈ നദിക്ക് കുറുകെയുള്ള മനോഹരമായ ജലസംഭരണി

Last Updated:

1897-1906 കാലഘട്ടത്തിൽ തിരുനാൾ കാലഘട്ടത്തിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവിൻ്റെ നിർദ്ദേശപ്രകാരം യൂറോപ്യൻ എഞ്ചിനീയർ മിസ്റ്റർ മിഞ്ചിൻ ആണ് ഈ അണക്കെട്ട് നിർമ്മിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വിനോദ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഫസ്റ്റ് ഓപ്ഷൻ ആണ് തമിഴ്നാട്. തിരുവനന്തപുരത്തിനോട് തൊട്ടടുത്തുള്ള അയൽ സംസ്ഥാനം. തിരുവനന്തപുരത്തുകാരുടെ തമിഴ്നാട് യാത്ര ഒരുപക്ഷേ കന്യാകുമാരിയിലാകും അവസാനിക്കുക. പതിവ് കന്യാകുമാരി യാത്രയിൽ സന്ദർശിക്കാൻ പറ്റിയ കിടിലൻ ഒരു ടൂറിസം സ്പോട്ടാണ് പേച്ചിപ്പാറ ഡാം. തിരുവനന്തപുരം ജില്ലയിൽ നിന്ന് വെറും 55 കിലോമീറ്റർ മാത്രം അകലെയാണ് ഈ ഡാം ഉള്ളത്. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ ഇതിലും മനോഹരമായ മറ്റൊരു ഇടമില്ലെന്ന് ഇവിടേക്ക് യാത്ര ചെയ്തവർ സാക്ഷ്യപ്പെടുത്തുന്നു.
പേച്ചിപ്പാറ ഡാം
പേച്ചിപ്പാറ ഡാം
advertisement

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പശ്ചിമഘട്ടത്തിൻ്റെ താഴ്‌വരയിൽ പച്ചപ്പാറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജില്ലാ തലസ്ഥാനമായ നാഗർകോവിലിൽ നിന്ന് 43 കിലോമീറ്റർ (27 മൈൽ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടൈ നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 1897-1906 കാലഘട്ടത്തിൽ തിരുനാൾ കാലഘട്ടത്തിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവിൻ്റെ നിർദ്ദേശപ്രകാരം യൂറോപ്യൻ എഞ്ചിനീയർ മിസ്റ്റർ മിഞ്ചിൻ ആണ് ഈ അണക്കെട്ട് നിർമ്മിച്ചത്. അണക്കെട്ടിൻ്റെ മുകൾ പരപ്പിൽ വിശാലമായ ജലസമൃദ്ധിക്ക് അപ്പുറം നമ്മെ വരവേൽക്കുന്നത് പശ്ചിമഘട്ടത്തിൻ്റെ ദൃശ്യഭംഗി കൂടിയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പേച്ചിപ്പാറ ഡാം: പശ്ചിമഘട്ട സൗന്ദര്യവും പഴമയുടെ ദൃശ്യഭംഗിയുമായി കോട്ടൈ നദിക്ക് കുറുകെയുള്ള മനോഹരമായ ജലസംഭരണി
Open in App
Home
Video
Impact Shorts
Web Stories