ക്ഷേത്രക്കുളവും ആൽമരവും ഒക്കെയുള്ള മനോഹരമായ അന്തരീക്ഷവും കേരള വാസ്തുവിദ്യയിലുള്ള ക്ഷേത്ര നിർമ്മിതിയുമൊക്കെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. ശ്രീകൃഷ്ണൻ പ്രധാന പ്രതിഷ്ഠയാകുമ്പോൾ ഉപദേവതകളായി ഗണപതി, ഭൂതത്താൻ, നാഗങ്ങൾ എന്നിവയാണ്.
ഭൂമിയുടെ സാധാരണ നിരപ്പിൽ നിന്ന് കുറച്ചു താഴ്ന്ന് കിഴക്ക് ദർശനമായാണ് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ളത്. മീനമാസത്തിലെ രോഹിണി നക്ഷത്ര ദിനത്തിലാണ് 10 ദിവസത്തെ വാർഷിക ഉത്സവം ആരംഭിക്കുന്നത്. പരമ്പരാഗത ക്ഷേത്രാചാരങ്ങൾക്ക് പേരുകേട്ടതാണ് വാർഷിക ഉത്സവം, കൊടിയേറ്റത്തോടെയാണ് ഇത് ആരംഭിക്കുന്നത്. പത്താം ദിവസം ആറാട്ടോടെ ഉത്സവം അവസാനിക്കും. എം സി റോഡ് വഴി യാത്ര ചെയ്യുന്നവർക്ക് വെമ്പായവും വെഞ്ഞാറമൂടിനും ഇടയിലാണ് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉള്ളത്. ദിവസേന നിരവധി സന്ദർശകർ എത്തുന്ന ക്ഷേത്രം കൂടിയാണ് ഇത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 18, 2025 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
സമൃദ്ധമായ പൈതൃകവും വാസ്തുവിദ്യയുമായി തിരുവനന്തപുരത്തെ പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം