TRENDING:

നിത്യഹരിത നായകൻ്റെ പ്രതിമ ജന്മനാട്ടിൽ അനാച്ഛാദനം ചെയ്തു, പ്രേംനസീറിൻ്റെ സ്മരണാർത്ഥം ഓപ്പൺ സ്റ്റേജും ഒരുങ്ങുന്നു

Last Updated:

മലയാള സിനിമയെ ഏറെക്കാലം അടയാളപ്പെടുത്തിയ അനശ്വര നടൻ്റെ ഓർമ്മകൾക്ക് വീണ്ടും വേദിയാവുകയാണ് ജന്മനാട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിൻ്റെ നിത്യഹരിത നായകനായ പത്മഭൂഷൺ പ്രേംനസീറിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക ഓപ്പൺസ്റ്റേജ് ഒരുങ്ങുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നിർമ്മിക്കുന്ന പത്മഭൂഷൺ പ്രേംനസീർ സ്മാരക ഓപ്പൺസ്റ്റേജിൻ്റെ നിർമ്മാണോദ്ഘാടനവും പ്രേംനസീർ പ്രതിമ അനാച്ഛാദനവും വി. ശശി എം.എൽ.എ. നിർവഹിച്ചു. പ്രേംനസീർ എന്ന മഹാനടനോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ ജന്മനാടായ ചിറയിൻകീഴിൽ നിലവിൽ കാര്യമായ മറ്റ് സ്മാരകങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഈ ശ്രദ്ധേയമായ നടപടി.
ചടങ്ങിൽ നിന്ന്
ചടങ്ങിൽ നിന്ന്
advertisement

നാട്ടുകാരുടെയും സിനിമാപ്രേമികളുടെയും ചിരകാലാഭിലാഷമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ജയശ്രി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, കിഴുവിലം പഞ്ചായത്ത് പ്രസിഡൻ്റ് ആർ. രജിത, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് വി. ലൈജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിത സന്തോഷ്, പി. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. മോഹനൻ, ജി. ശ്രീകല, പി. അജിത, ഗ്രാമപഞ്ചായത്ത് മെമ്പർ പി. പവനചന്ദ്രൻ, ബി.ഡി.ഒ. ഡോ. സ്റ്റാർലി ഒ.എസ്., അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ ആശ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രേംനസീറിൻ്റെ ഓർമ്മകൾക്ക് വിളക്കായി മാറുന്ന ഈ ഓപ്പൺസ്റ്റേജ് സാംസ്കാരിക പരിപാടികൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മലയാള സിനിമയെ ഏറെക്കാലം അടയാളപ്പെടുത്തിയ അനശ്വര നടൻ്റെ ഓർമ്മകൾക്ക് വീണ്ടും വേദിയാവുകയാണ് ജന്മനാട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
നിത്യഹരിത നായകൻ്റെ പ്രതിമ ജന്മനാട്ടിൽ അനാച്ഛാദനം ചെയ്തു, പ്രേംനസീറിൻ്റെ സ്മരണാർത്ഥം ഓപ്പൺ സ്റ്റേജും ഒരുങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories