കായലിൻ്റെ സൗന്ദര്യവും കാറ്റും ഒക്കെ ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു ഇടമാണ് പുളിമൂട്ടിൽ കടവ്. ടൂറിസത്തിൻ്റെ വികസന സാധ്യതകൾ ഒന്നും എത്താത്തതിനാൽ തന്നെ ഇവിടുത്തെ സാഹചര്യങ്ങൾ വളരെ പരിമിതമാണെന്ന് ആദ്യമേ പറയാം. എന്നിരുന്നാലും കാഴ്ചയുടെ വസന്തം സമ്മാനിക്കുന്നുണ്ട് പുളിമൂട്ടിൽ കടവ്. കായലിനോട് ചേർന്നുള്ള വലിയ ആൽമരവും ക്ഷേത്രവും ആത്മീയ അന്തരീക്ഷം കൂടി പകരുന്നുണ്ട്. ചെറിയൊരു പാർക്കും ഇവിടെയുണ്ട്, എന്നാൽ കാടു പിടിച്ചു കിടക്കുന്നതിനാൽ നിലവിൽ പാർക്ക് പ്രവർത്തിക്കുന്നില്ല. കുടുംബവുമായി എത്തുന്നവർക്കും വർക്കലയിലേക്ക് മറ്റുമൊക്കെ യാത്ര ചെയ്യുന്നവർക്കും ഇടയ്ക്ക് അല്പനേരം വിശ്രമിക്കാൻ തീർച്ചയായും തിരഞ്ഞെടുക്കാൻ പറ്റിയ ഇടമാണ് പുളിമൂട്ടിൽ കടവ്.
advertisement
ഉൾനാടൻ ജലഗതാഗതവും അനുബന്ധ ടൂറിസം വികസനവും ഒക്കെ സാധ്യമാകുമ്പോൾ ഒരുകാലത്ത് പുളിമൂട്ടിൽ കടവ് തിരുവനന്തപുരം ജില്ലയിലെ മികച്ചൊരു ടൂറിസം സ്പോട്ടായി മാറുമെന്ന് പ്രതീക്ഷിക്കാം.