ഇവരെ ഘട്ടം ഘട്ടമായി മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് മാറ്റുന്നതിൻ്റെ ആദ്യപടിയായാണ് ആദ്യ റെസിഡൻഷ്യൽ ബ്ലോക്ക് നവംബറിൽ തുറക്കുന്നത്. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന നാല് നിലകളുള്ള റെസിഡൻഷ്യൽ ബ്ലോക്കിലേക്ക് 32 കുടുംബങ്ങളെയാണ് ആദ്യം പുനരധിവസിപ്പിക്കുന്നത്. ഇതിൽ, രാജാജി നഗറിലെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം താത്കാലിക താമസസൗകര്യങ്ങളിലേക്ക് മാറിയ 20 കുടുംബങ്ങളും, കോളനിയിലെ മറ്റ് 12 കുടുംബങ്ങളും ഉൾപ്പെടുന്നു.
ഏകദേശം 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 2BHK ഫ്ലാറ്റുകളാണ് ഓരോ യൂണിറ്റും. ഈ ബ്ലോക്കിൻ്റെ നിർമ്മാണത്തിനായി 9 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. നിലവിലെ കെട്ടിടം ഭാവിയിൽ രണ്ട് നിലകൾ കൂടി നിർമ്മിച്ച് 48 കുടുംബങ്ങളെ വരെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റോം വാട്ടർ ഡ്രെയിനേജ്, റോഡുകൾ, പാർക്കിംഗ്, കമ്മ്യൂണിറ്റി ഇടങ്ങൾ എന്നിവയടങ്ങിയ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഈ ഘട്ടത്തിൽ വികസിപ്പിക്കുന്നുണ്ട്.
advertisement
നേരത്തെ ടെൻഡർ നടപടികളിലെ കാലതാമസവും, ഗുണഭോക്താക്കളുടെ പട്ടിക സംബന്ധിച്ച തർക്കങ്ങളും കാരണം പദ്ധതിക്ക് പലതവണ തിരിച്ചടി നേരിട്ടിരുന്നു. എങ്കിലും, എല്ലാ തടസ്സങ്ങളും നീക്കിയാണ് നവംബറിൽ പുതിയ റെസിഡൻഷ്യൽ ബ്ലോക്ക് തുറക്കുന്നത്.
