സോഷ്യൽ മീഡിയയിൽ വർഷങ്ങൾക്ക് മുൻപേ ഹിറ്റായ പാളയം ജുമാ മസ്ജിദിന് സമീപത്തുള്ള അഹമ്മദ് കാക്കയുടെ സർബത്ത് കട ഇത്ര ഹിറ്റാവാൻ ഉള്ള കാരണം സർബത്ത് ഉണ്ടാക്കുന്ന രീതിയാണ്. കുടിക്കുന്നവരുടെ തൃപ്തിയാണ് അഹമ്മദിന് പ്രധാനം. എത്ര തിരക്കുണ്ടെങ്കിലും വളരെ ശ്രദ്ധയോടെ ആണ് ഓരോ സർബത്തും ഉണ്ടാക്കുന്നത്. വളരെ വ്യത്യസ്തമായ രുചിയാണ് ഈ ഓറഞ്ച് സർബത്തിന്. ഒരിക്കൽ എങ്കിലും ഇതൊന്നു ആസ്വദിച്ച് നോക്കിയാലേ അഹമ്മദ് കാക്കയുടെ കൈപ്പുണ്യം മനസിലാക്കൂ.
ഓറഞ്ച്, തേൻ, നറുനീണ്ടി എന്നിവ ചേർത്തുണ്ടാക്കുന്ന ഈ സർബത്തിന്റെ രുചി, ഒരിക്കൽ നാവിൽ തൊട്ടാൽ മറക്കാൻ പറ്റാത്ത ഒന്നാണ്. ലളിതമായ ചേരുവകൾ തന്നെയാണെങ്കിലും, അവയെ ഒന്നിക്കുന്ന രുചി അപാരമാണ്.പുതിയകാലത്ത് പലതരം സോഫ്റ്റ് ഡ്രിങ്ക്‌സും മോജിറ്റോ പോലെയുള്ള പാനീയങ്ങളും വന്നെങ്കിലും, ഈ ഓറഞ്ച് സർബത്തിന്റെ ആരാധകർ ഇപ്പോഴും ഒരുപാടുണ്ട്. നഗരത്തിൽ നിരവധി സർബത്ത് കടകൾ ഉണ്ടെങ്കിലും പാളയത്തെ ഈ കടയിലെ രുചി അനുഭവം ഒന്നുവേറെ തന്നെയാണ്.
advertisement