തിരുവനന്തപുരം നഗരത്തിൽ പട്ടത്ത് നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള പൊറ്റക്കുഴി റോഡിൽ സ്ഥിതിചെയ്യുന്ന മനോഹരമായൊരു ക്ഷേത്രമാണ് ശ്രീ അഷ്ടലക്ഷ്മി വിശ്വനാഥ ക്ഷേത്രം. ഹൈന്ദവവിശ്വാസപ്രകാരം മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി എന്ന് അറിയപ്പെടുന്നത്. സമ്പത്തിൻ്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. ധന, ധാന്യ, സന്താന, ഗജ, ധൈര്യ (വീര്യ), വിജയ, വിദ്യ, ആദിലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ.
സമ്പത്തിൻ്റെ എട്ട് അടിസ്ഥാന ഘടകങ്ങളെയും നിയന്ത്രിക്കുന്ന ലക്ഷ്മി ഭഗവതി എന്ന സങ്കല്പത്തിലാണ് ഈ അഷ്ടാവതാരങ്ങളുടെ ഉത്ഭവം. വെള്ളിയാഴ്ച വ്രതവും വരലക്ഷ്മി വ്രതവും ഈ ദേവതകളുടെ അനുഗ്രഹത്തിനാണ് അനുഷ്ടിക്കുന്നത്. വൈകുണ്ഠ വാസിയായ മഹാലക്ഷ്മിയുടെ ദേവൻ മഹാവിഷ്ണുവാണ്. ശുക്രഗ്രഹത്തിൻ്റെ ആധിപത്യം ദേവിക്കാണ്. ആനയും മൂങ്ങയുമാണ് വാഹനങ്ങൾ. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വരലക്ഷ്മീ വ്രതം, വെള്ളിയാഴ്ച വ്രതം, ദീപാവലി വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. വെള്ളിയാഴ്ച, മഹാനവമി, ദീപാവലി, തൃക്കാർത്തിക എന്നിവ മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.
advertisement
