TRENDING:

നിഗൂഢതകൾ ഒളിപ്പിച്ച് ശ്രീ ശക്തി വിനായക ക്ഷേത്രം; വെള്ളനാടിലെ പുരാതന ആരാധനാ കേന്ദ്രം

Last Updated:

ഈ ക്ഷേത്രത്തിൻ്റെ ഉത്പത്തിയെക്കുറിച്ച് വാമൊഴിയായി പ്രചരിക്കുന്ന കഥകളല്ലാതെ രേഖാമൂലമുള്ള വിവരങ്ങളോ ചരിത്രപരമായ തെളിവുകളോ ലഭ്യമല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ ശാന്തമായ ഗ്രാമപ്രദേശമായ വെള്ളനാട് കാഞ്ഞിരംവിളയിൽ സ്ഥിതിചെയ്യുന്ന ശ്രീ ശക്തി വിനായക ക്ഷേത്രം വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കേന്ദ്രങ്ങളിൽ ഒന്നാണ്. എന്നാൽ, ഈ പുരാതന ക്ഷേത്രത്തിൻ്റെ ഉത്ഭവത്തെക്കുറിച്ച് ഇന്നും കൃത്യമായ യാതൊരു വിവരവും ലഭ്യമല്ല എന്നതാണ് ഇതിനെ ഒരു അത്ഭുതമായി നിലനിർത്തുന്നത്.
ക്ഷേത്രം 
ക്ഷേത്രം 
advertisement

വിശ്വാസത്തിൻ്റെയും ചരിത്രപരമായ ഘടകങ്ങളുടെയും മനോഹരമായ സംയോജനമാണ് കാഞ്ഞിരംവിളയിലെ ഈ ചെറിയ ക്ഷേത്രത്തിൽ കാണാൻ സാധിക്കുന്നത്. പ്രധാനമായും ശ്രീ ഗണേശനാണ് ഇവിടെ പ്രതിഷ്ഠയെങ്കിലും, പരമശിവൻ, പാർവതീദേവി, നാഗത്താന്മാർ തുടങ്ങിയ ഉപദേവതകളുടെ സാന്നിധ്യവും ക്ഷേത്രത്തിലുണ്ട്.

വലുതും ചെറുതുമായ ഏതൊരു ക്ഷേത്രത്തിനും പിന്നിൽ ഒരു വിശ്വാസ പ്രമാണമോ, ചരിത്രമോ, ഐതിഹ്യമോ ഉണ്ടായിരിക്കുമ്പോൾ, ഈ ക്ഷേത്രത്തിൻ്റെ ഉത്പത്തിയെക്കുറിച്ച് വാമൊഴിയായി പ്രചരിക്കുന്ന കഥകളല്ലാതെ രേഖാമൂലമുള്ള വിവരങ്ങളോ ചരിത്രപരമായ തെളിവുകളോ ലഭ്യമല്ല. ഇത് ക്ഷേത്രത്തിന് നിഗൂഢതയുടെ ഒരു പരിവേഷം നൽകുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ നിരവധി വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നു. ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, പൂജവയ്‌പ്പ്, വിദ്യാരംഭം, ആയില്യംപൂജ, വൃശ്ചികം ഒന്നുമുതൽ മണ്ഡലക്കാലം, മകരവിളക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾ. മഹാഗണപതിഹോമം, നീരാഞ്ജനം, മോദകം, മുഴുക്കാപ്പ്, കറുകഹോമം, കറുകമാല, അഷ്ടദ്രവ്യഗണപതിഹോമം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
നിഗൂഢതകൾ ഒളിപ്പിച്ച് ശ്രീ ശക്തി വിനായക ക്ഷേത്രം; വെള്ളനാടിലെ പുരാതന ആരാധനാ കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories