TRENDING:

പഴമയുടെ പ്രൗഢിയിൽ ശ്രീ വേണുഗോപാല ഭജനമഠം; അനുദിനം ചൈതന്യമേറി ക്ഷേത്രം

Last Updated:

മുൻപ് ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന ക്ഷേത്രം ഇപ്പോൾ നവീകരിക്കപ്പെട്ടിട്ടുണ്ട്. പ്രതിഷ്‌ഠാവാർഷിക ഉത്സവം ഇടവമാസത്തിൽ 4 ദിവസങ്ങളിലായി ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ ക്ഷേത്രങ്ങളിൽ ചിരപുരാതനമായ ശ്രീ വേണുഗോപാല ഭജനമഠം, തിരുവനന്തപുരം ജില്ലയിലെ പേയാടാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രങ്ങൾ എക്കാലവും നമ്മുടെ സംസ്‌കാരത്തിൻ്റെയും, പാരമ്പര്യത്തിൻ്റെയും അവിഭാജ്യ ഘടകമാണ്. ക്ഷേത്ര ദർശനം മനസ്സിനും ശരീരത്തിനും ആശ്വാസമേകുന്നതിനൊപ്പം ഭക്തന് ഭൗതിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിനും ശാന്തിയും, സമാധാനവും ലഭിക്കാനും സഹായകമാകുന്നു.
News18
News18
advertisement

അത്തരത്തിൽ അനുദിനം ചൈതന്യമേറിക്കൊണ്ടിരിക്കുന്ന സ്ഫുടംചെയ്ത ഭക്തിയുടെ വൈകുണ്ഠ്മായി മാറിയിരിക്കുന്നു പേയാട്ടമ്പാടി എന്നറിയപ്പെടുന്ന ശ്രീ വേണുഗോപാല ക്ഷേത്രം. ദേവൻ അനുഗ്രഹമൂർത്തിയായും, ക്ഷേത്രം ക്രമേണ പ്രസിദ്ധമായും, ഭജനം നിർവൃതിദായകമായും പുഷ്ടിപ്പെട്ട സംവിധാനമാണ് വേണുഗോപാല സ്വാമിയുടെ മണ്ണ്. വിശ്വാസത്തിൽ വേരൂന്നി വളർന്ന വടവൃക്ഷത്തിന് ഉറപ്പായിത്തീർന്നത് ഭക്തിയുടെ പൂർണ്ണതയാണ്. ഇങ്ങനെയൊരു തുടക്കത്തിൽ നിന്നും ഇന്നത്തെ വൈകുണ്ഠത്തിലേക്കുള്ള ഉയർച്ചയും വളർച്ചയും ദേവനെന്ന സത്യത്തിന്മേലുള്ള ഭക്തൻ്റെ ഉറപ്പ് ഒന്നുകൊണ്ട് മാത്രം സംഭവിച്ചിട്ടുള്ളതാണ്. മുൻപ് ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന ക്ഷേത്രം ഇപ്പോൾ നവീകരിക്കപ്പെട്ടിട്ടുണ്ട്. പ്രതിഷ്‌ഠാവാർഷിക ഉത്സവം ഇടവമാസത്തിൽ 4 ദിവസങ്ങളിലായി ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

advertisement

യുവതലമുറയിലെ വിദ്യാർത്ഥികൾക്ക് ഹൈന്ദവ മൂല്യങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും, ധാർമ്മിക മൂല്യങ്ങളിൽ മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ സനാതനധർമ്മ പഠനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതിനുമായി ക്ഷേത്രത്തിൽ എല്ലാ ഞായറാഴ്‌ചകളിലും ഗീതാക്ലാസ്സ് നടത്തുന്നു. ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങളിലൊന്നാണ് നിറപുത്തരി. ഐശ്വര്യത്തിൻ്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമാണ് നിറപുത്തരി മഹോത്സവം. സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ആഘോഷമായ നിറപുത്തരി നാളിൽ നെല്ലിനെയാണ് പൂജിക്കുക. കൃഷിയിൽ നല്ല വിളവിനും നാടിൻ്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർഥന കൂടിയാണിത്. വിളവെടുത്ത നെല്ലിൻ്റെ ഒരു വിഹിതം ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ് നിറപുത്തരി. ഭഗവാന് പൂജിച്ച നെൽക്കതിർ ഭക്തന് പ്രസാദമായി നൽകുന്നു. ഭക്തർ ഗൃഹത്തിൽ കൊണ്ടുപോയി അറയിലോ പത്തായത്തിലോ സൂക്ഷിക്കുന്നു. വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറക്കുമെന്നാണ് വിശ്വാസം. ഉണ്ണിയപ്പം, പാല്‍പ്പായസം, ത്രിമധുരം, വെണ്ണ, കദളിപ്പഴം, മഞ്ഞപ്പട്ട് ചാര്‍ത്തല്‍, അവൽ, മലർ, എന്നിവ കൃഷ്ണന്‍റെ ഇഷ്ടനിവേദ്യങ്ങളാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. എല്ലാവർഷവും ഭാഗവത സപ്താഹ വായന ഭക്തിനിർഭരമായി ആചരിക്കുന്നു. ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, കന്നിയിലെ പൂജവയ്പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ, വൃശ്ചികം ഒന്നുമുതൽ മണ്ഡലകാലം, കർക്കിടക മാസത്തിൽ രാമായണമാസം, വൈശാഖമാസത്തിൽ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, മകരസംക്രാന്തി കൂടാതെ എല്ലാമാസത്തിലും രോഹിണി ഊട്ട്, ഏകാദശി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പഴമയുടെ പ്രൗഢിയിൽ ശ്രീ വേണുഗോപാല ഭജനമഠം; അനുദിനം ചൈതന്യമേറി ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories