ഇന്നത്തെ സ്വർണ്ണത്തിൻ്റെ വിലയെപ്പറ്റി നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ. അബദ്ധത്തിൽ പോലും കയ്യിലുള്ള ഒരുതരിപ്പൊന്ന് നഷ്ടപ്പെടുന്നതിനെപ്പറ്റി ആലോചിക്കാനേ വയ്യാത്ത അവസ്ഥ. അപ്പോൾ ഒരു പവൻ സ്വർണം നഷ്ടമായ ഒരു യുവതിയുടെ അവസ്ഥയോ? ഇനി കഥയിലേക്ക് വരാം.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കല്ലറ എ.ആർ.എസ്. തീയറ്ററിന് സമീപം റോഡരികിൽ കിടന്ന സ്വർണാഭരണം ശ്രദ്ധയിൽപെട്ട ഈ വിദ്യാർത്ഥികൾ സ്കൂളിന് മുന്നിൽ പോയിൻ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് സന്തോഷിനെ വിവരമറിയിക്കുകയും സ്വർണം കൈമാറുകയും ചെയ്തത്. സ്വർണ്ണം അതിൻ്റെ യഥാർത്ഥ ഉടമയ്ക്ക് കൈമാറണം എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
advertisement
തുടർന്ന് പാങ്ങോട് പോലീസിൽ അറിയിക്കുകയും എസ് ഐ യുടെ ഇടപെടലിൽ ഉടമ സ്റ്റേഷനിൽ എത്തി സ്വർണാഭരണം ഏറ്റു വാങ്ങുകയുമായിരുന്നു. ബിൻസിയ, ഫാത്തിമ, ദേവ ശില്പ എന്നീ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ആണ് ഏവർക്കും മാതൃകയായ പ്രവർത്തി ചെയ്തത്.