പരമ്പരാഗത വേഷ വിധാനങ്ങളോടുകൂടിയുള്ള രാജസ്ഥാനി നൃത്തവും സംഗീതവും. രാജസ്ഥാനിലെ മുഖമുദ്രയായി മാറിയ ഒട്ടകത്തെയും മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുണ്ട്. മനോഹരമായ അലങ്കാര പണികളാൽ നിർമ്മിക്കപ്പെട്ട ചെരുപ്പുകൾ കാണാനും വാങ്ങാനും ഒക്കെ ആളുകളുടെ നല്ല തിരക്കാണ്. ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയ രാജസ്ഥാനി ലാക്ക് വളകൾ തൽസമയം ഉണ്ടാക്കുന്നത് നമുക്കിവിടെ കാണാനാകും. പച്ചയും നീലയും ചുവപ്പും ഒക്കെയായി നമ്മൾ ആവശ്യപ്പെടുന്ന ഏതു നിറത്തിലും ലാക്ക് വളകൾ നിർമ്മിച്ചു നൽകും.
തുകൽ പാവകൾ കൊണ്ടുള്ള അതിമനോഹരമായ പാവകളും കുട്ടികളെ ഒരുപാട് ആകർഷിക്കുന്നുണ്ട്. ഇതിനുപുറമേ കേരളത്തിൽ നിന്നുള്ള കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഷാഡോ ഷോയും ഇതര കലാവിരുന്നുകളും സമ്മർ കാർണിവലിനെ മികവുറ്റതാക്കുന്നു. എല്ലാത്തിലും ഉപരിയായി കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന ഫുഡ് കോർട്ട് മേളയുടെ രുചി പെരുമ വിളിച്ചോതുന്നു. പ്രവേശന ഫീസായി 50 രൂപയാണ് ഈടാക്കുന്നത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മാർച്ച് 28ന് ആരംഭിച്ച മേള ഏപ്രിൽ 6ന് അവസാനിക്കും.
advertisement