TRENDING:

ഇത് വെറുമൊരു പുസ്തകമല്ല, അതിജീവനത്തിൻ്റെ കാവ്യം; നിയസഭാ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി നെവിൻ്റെ 'സൈലൻ്റ് വേർഡ്‌സ്'

Last Updated:

സ്വന്തം പരിമിതികളെയും വേദനകളെയും സർഗ്ഗാത്മകത കൊണ്ട് തോൽപ്പിച്ച നെവിൻ്റെ പോരാട്ടവീര്യമാണ് 'സൈലൻ്റ് വേർഡ്‌സ്'.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വലിയൊരു ആഘോഷമായ നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൻ്റെ ഭാഗമായി, വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ള 'സ്റ്റുഡൻസ് കോർണർ' ഹൃദയസ്പർശിയായ ഒരു ചടങ്ങിന് വേദിയായി.
പുസ്തക പ്രകാശനത്തിനിടെ 
പുസ്തക പ്രകാശനത്തിനിടെ 
advertisement

കോട്ടയം മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂകൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നെവിൻ പ്രമോദ് എഴുതിയ 'സൈലൻ്റ് വേർഡ്‌സ്' (Silent Words) എന്ന പുസ്തകം  ഇവിടെ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പുസ്തക പ്രകാശനം ചെയ്തത്. ഇതൊരു നിസ്സാര പുസ്തകം അല്ല... ഒരു കുട്ടിയുടെ അതിജീവനത്തിൻ്റെ പകർന്നെഴുത്താണ് ഈ പുസ്തകം.

ഇതൊരു സാധാരണ പുസ്തക പ്രകാശനമായിരുന്നില്ല; അസാമാന്യമായ ഇച്ഛാശക്തിയുടെയും അതിജീവനത്തിൻ്റെയും നേർസാക്ഷ്യം കൂടിയായിരുന്നു. 2024 സെപ്റ്റംബറിൽ സംഭവിച്ച ഗുരുതരമായൊരു വാഹനാപകടത്തിൽ നിന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ച മിടുക്കനാണ് നെവിൻ. എന്നാൽ ആ അപകടം അവന് സമ്മാനിച്ചത് കാതുകളിൽ എപ്പോഴും മുഴക്കം കേൾക്കുന്ന ബുദ്ധിമുട്ടേറിയ അവസ്ഥയായിരുന്നു.

advertisement

തനിക്ക് ഏറെ പ്രിയപ്പെട്ട വായന എന്ന ശീലം പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ, നെവിൻ തളർന്നിരുന്നില്ല. വായന നഷ്ടപ്പെട്ട ഇടത്തുനിന്ന് അവൻ എഴുതിത്തുടങ്ങി. കാതുകളിൽ ഇരമ്പുന്ന അസ്വസ്ഥതകൾക്കിടയിൽ നിന്ന് അവൻ കവിതയുടെ ശാന്തമായ വാക്കുകൾ കണ്ടെടുത്തു. സ്വന്തം പരിമിതികളെയും വേദനകളെയും സർഗ്ഗാത്മകത കൊണ്ട് തോൽപ്പിച്ച നെവിൻ്റെ പോരാട്ടവീര്യമാണ് 'സൈലൻ്റ് വേർഡ്‌സ്'.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആൽഫാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് വലിയൊരു ആശ്വാസവും ഊർജ്ജവുമാകും. പ്ലസ് ടു പഠനത്തിനിടയിലും ഇത്തരമൊരു ഉദ്യമത്തിന് മുതിർന്ന നെവിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഇത് വെറുമൊരു പുസ്തകമല്ല, അതിജീവനത്തിൻ്റെ കാവ്യം; നിയസഭാ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി നെവിൻ്റെ 'സൈലൻ്റ് വേർഡ്‌സ്'
Open in App
Home
Video
Impact Shorts
Web Stories