ക്ഷേത്രവും പരിസരങ്ങളുമെല്ലാം നിബിഢമായ മരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കാര്യസിദ്ധി പൂജ. വിജയത്തിനും ആഗ്രഹ പൂർത്തീകരണത്തിനും ദിവ്യാനുഗ്രഹം തേടുന്നതിനുമായി നടത്തുന്ന പൂജയാണിത്. ക്ഷേത്രത്തിൽ ഭക്തിനിർഭരമായി ആചരിക്കുന്ന മറ്റൊരു പ്രധാന പൂജയാണ് ആയില്യം പൂജ. സർപ്പശാപം, ദോഷങ്ങൾ, സന്താനസൗഭാഗ്യം, രോഗങ്ങൾ എന്നിവയുടെ പരിഹാരത്തിനായി നടത്തപ്പെടുന്ന പൂജയാണിത്.
പ്രത്യേകിച്ച് ആയില്യം നക്ഷത്രക്കാർക്കും, രാഹു, കേതു ദോഷങ്ങളുള്ളവർക്കും ഇത് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു. കന്നി, തുലാം മാസങ്ങളിലെ ആയില്യം നക്ഷത്രം വിശേഷ ദിവസങ്ങളായി ആചരിക്കുന്നു. ഈ ദിവസങ്ങളിൽ നൂറും പാലും നേദിക്കുന്നതും നാഗരാജാവിനെ പൂജിക്കുന്നതും വളരെ പ്രധാനമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 17, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
രാഹു-കേതു ദോഷ പരിഹാരത്തിന് തോട്ടത്തിൽ നാഗരുകാവ്; നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുണ്യസന്നിധി
