TRENDING:

പൊതു വിദ്യാലയങ്ങളിലെ മിടുക്കരെ ആദരിക്കുന്ന 'തിളക്കം': വിദ്യാഭ്യാസ രംഗത്ത് അരുവിക്കര 'തിളക്കം' കൂട്ടുന്നതിങ്ങനെ

Last Updated:

കഴിഞ്ഞ 5 വർഷമായി 'തിളക്കം' എന്ന പേരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു വരികയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അരുവിക്കരയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഓരോ വർഷവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടാൻ പ്രോത്സാഹനം ആകുന്ന ഒരു പരിപാടിയുണ്ട്, 'തിളക്കം'. കഴിഞ്ഞ അഞ്ചുവർഷമായി ഈ പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇത്തവണ തിളക്കം പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് റവന്യൂ മന്ത്രി കെ.  രാജൻ ആയിരുന്നു. ജി. സ്റ്റീഫൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളിൽ നിന്നും 2025-ലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുവിക്കര മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകുന്ന തിളക്കം 2025 പ്രോഗ്രാം റവന്യൂ-ഭവന നിർമ്മാണ വകുപ്പ്  മന്ത്രി കെ. രാജൻ  ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി സാമൂഹിക നിതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐ.എ.എസ്., പത്മശ്രീ ഡോ: ജെ. ഹരീന്ദ്രൻ നായർ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി. വിജുമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികൾ മന്ത്രിയോടും എംഎൽഎയോടും ഒപ്പം 
വിദ്യാർത്ഥികൾ മന്ത്രിയോടും എംഎൽഎയോടും ഒപ്പം 
advertisement

കഴിഞ്ഞ 5 വർഷമായി 'തിളക്കം' എന്ന പേരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു വരികയാണ്. ഈ അഞ്ചു വർഷക്കാലവും രക്ഷിതാക്കളും, സ്കൂൾ അധ്യാപകരും പി.റ്റി.എ. കമ്മിറ്റികളും അരുവിക്കരയിലെ ജനങ്ങളും കുട്ടികൾക്ക് നൽകിയ പിന്തുണ ചെറുതല്ല. അരുവിക്കരയിലെ 15 സ്കൂളുകളിലായി 372 പ്രതിഭകളാണ് ആദരവ് ഏറ്റുവാങ്ങിയത്. അരുവിക്കരയിലെ 12 സ്കൂളുകൾ എസ്.എസ്.എൽ.സി. വിഭാഗത്തിൽ 100% വിജയം കൈവരിച്ചതിനുള്ള പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ 1200-ഓളം പേർ ചടങ്ങിന് മോടി കൂട്ടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പൊതു വിദ്യാലയങ്ങളിലെ മിടുക്കരെ ആദരിക്കുന്ന 'തിളക്കം': വിദ്യാഭ്യാസ രംഗത്ത് അരുവിക്കര 'തിളക്കം' കൂട്ടുന്നതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories