ഈ നീക്കം യാത്രക്കാർക്ക്, പ്രത്യേകിച്ച് കണക്റ്റിംഗ് യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പുതിയ സർവീസുകൾ വന്നതോടെ തിരുവനന്തപുരത്തെ കണക്റ്റിംഗ് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഇവർക്ക് ഒരു ടെർമിനലിൽ നിന്ന് മറ്റൊന്നിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് ഏറെയായിരുന്നു. ഓട്ടോ വിളിക്കുകയോ അധികം ദൂരം നടക്കുകയോ ചെയ്യേണ്ടിയിരുന്ന ഈ അവസ്ഥയ്ക്ക് ഇതോടെ വിരാമമായി. സൗജന്യ ബസ് സർവീസ് ആരംഭിച്ചതോടെ കണക്റ്റിംഗ് യാത്രക്കാർക്ക് ടെർമിനൽ മാറ്റം ഇനി വളരെ എളുപ്പവും സൗകര്യപ്രദവുമാകും.
ഇത് യാത്രക്കാരുടെ സമയം ലാഭിക്കാൻ വലിയ സഹായകമാകും. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിൻ്റെ അടുത്ത നീക്കത്തിൻ്റെ ഭാഗമാണ് ഈ സൗകര്യമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ സർവീസിന് പിന്നാലെ അദാനി ഗ്രൂപ്പ് സ്വന്തം ബസുകൾ ഉപയോഗിച്ച് കൂടുതൽ വിപുലമായ സർവീസ് ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. തിരുവനന്തപുരം എയർപോർട്ടിനെ ദക്ഷിണേന്ത്യയിലെ ഒരു പ്രധാന 'ട്രാൻസിറ്റ് ഹബ്ബാക്കി' മാറ്റാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്. ഈ മാറ്റം വിമാനത്താവളത്തിൻ്റെ വളർച്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
advertisement
