TRENDING:

ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം: തിരുവനന്തപുരം സിറ്റി വനിതാ സെൽ അദാലത്ത് സംഘടിപ്പിച്ചു

Last Updated:

ശാരീരികം, മാനസികം, ലൈംഗികം, സാമ്പത്തികം, വാചികം തുടങ്ങിയ ഗാർഹിക പീഡനങ്ങളിൽ നിന്ന് നിയമപരമായ സംരക്ഷണം നൽകുകയും കൗൺസിലിംഗ് വഴി സ്ത്രീകൾക്ക് സഹായം നൽകുകയും ചെയ്യുന്ന വനിതാ സെല്ലിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനും നിയമപരമായ അവബോധം നൽകുന്നതിനുമായി അദാലത്ത് സംഘടിപ്പിച്ചു. തിരുവനന്തപുരം സിറ്റി വനിതാ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ  തിരുവനന്തപുരം സിറ്റി വനിതാ സെൽ ഇൻസ്പെക്ടർ കവിത എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡിഐജി & കമ്മീഷണർ തോംസൺ ജോസ് ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരികം, മാനസികം, ലൈംഗികം, സാമ്പത്തികം, വാചികം തുടങ്ങിയ ഗാർഹിക പീഡനങ്ങളിൽ നിന്ന് നിയമപരമായ സംരക്ഷണം നൽകുകയും കൗൺസിലിംഗ് വഴി സ്ത്രീകൾക്ക് സഹായം നൽകുകയും ചെയ്യുന്ന വനിതാ സെല്ലിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പരിപാടിയിൽ പങ്കെടുത്തവർക്ക് ദിവ്യ എസ്.എസ്. (സി.പി.ഒ., വനിതാ സെൽ) കൃതജ്ഞത രേഖപ്പെടുത്തി. കൂടാതെ, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സഹായത്തിനായി വനിതാ ഹെൽപ്പ്‌ലൈൻ നമ്പറായ 1091, വനിതാ സെൽ തിരുവനന്തപുരം സിറ്റി നമ്പറുകളായ 0471 - 2333308, 9497987014, വനിതാ പോലീസ് സ്റ്റേഷൻ നമ്പർ 0471 - 2325555, ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ നമ്പർ 0471 - 2342786 എന്നിവ പരിപാടിയിൽ പ്രസിദ്ധീകരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം: തിരുവനന്തപുരം സിറ്റി വനിതാ സെൽ അദാലത്ത് സംഘടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories