നിലവിലുള്ള കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് നിർമ്മാണം. മാർക്കറ്റിലെ വ്യാപാരികളെല്ലാം നിലവിൽ താൽക്കാലിക സൗകര്യങ്ങളിലേക്ക് മാറിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. പുതിയ മാർക്കറ്റ് കോംപ്ലക്‌സ് ഒരു G+3 സ്ട്രക്ച്ചർ ആയിരിക്കും. ഇതിൽ രണ്ട് ബേസ്മെൻ്റ് നിലകൾ വാഹന പാർക്കിംഗിനായി വിനിയോഗിക്കും. ഈ വിപുലമായ പാർക്കിംഗ് സൗകര്യം നിലവിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും.
കച്ചവടക്കാർക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച സ്റ്റാളുകൾ, സാധനങ്ങൾ എളുപ്പത്തിൽ കൊണ്ടുപോകുന്നതിനായി സർവീസ് ലിഫ്റ്റുകൾ, ആധുനിക മാലിന്യം, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഒപ്പം പരിസ്ഥിതി സൗഹൃദപരമായ സോളാർ റൂഫ്ടോപ്പ് എന്നിവയും പുതിയ സമുച്ചയത്തിൻ്റെ സവിശേഷതകളാണ്. പദ്ധതിയുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം പൈതൃകം നിലനിർത്തുന്നതിലാണ്. 1888-ൽ സ്ഥാപിച്ച മാർക്കറ്റിൻ്റെ ഐക്കോണിക് പൈതൃക കവാടം നിലനിർത്തിക്കൊണ്ട് നവീകരണത്തിൽ സമന്വയിപ്പിക്കും. നഗരത്തിൻ്റെ പൈതൃക തനിമ നിലനിർത്തിക്കൊണ്ടുള്ള ഈ ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ് തിരുവനന്തപുരത്തിൻ്റെ മുഖച്ഛായ മാറ്റും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
advertisement
