ശുചീകരണ തൊഴിലാളി ജോയിയുടെ വിയോഗം ഉയർത്തിയ വലിയ സുരക്ഷാ ആശങ്കകൾക്കുള്ള പരിഹാരമായാണ് തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന ഇടങ്ങളിൽ ഇത്തരം യന്ത്രസംവിധാനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. ലോകപ്രശസ്തമായ കേരള സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് 60 ലക്ഷം രൂപ ചെലവിലാണ് ഈ അത്യാധുനിക എഐ റോബോട്ടിക് സിസ്റ്റം വികസിപ്പിച്ചെടുത്തത്.
കനാലിലെ മാലിന്യത്തിൻ്റെ അളവ് തത്സമയം കണ്ടെത്താൻ സഹായിക്കുന്ന എഐ ക്യാമറകളാണ് ഇതിൻ്റെ പ്രധാന ആകർഷണം. മാലിന്യത്തിൻ്റെ സാന്നിധ്യം തിരിച്ചറിയുന്ന മുറയ്ക്ക് സിസ്റ്റം സ്വയം അത് നീക്കം ചെയ്യും. നഗരത്തിൽ ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞുകൂടുന്ന തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഭാഗത്താണ് പ്രാഥമികമായി ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
advertisement
മഴക്കാലത്തെ വെള്ളപ്പൊക്കം തടയാൻ ഈ പദ്ധതി വലിയ രീതിയിൽ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരസഭയും ജെൻറോബോട്ടിക്സും കൈകോർക്കുന്ന ഈ നീക്കം നഗരത്തെ സ്മാർട്ടാക്കുന്നതിനൊപ്പം ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വലിയൊരു വിപ്ലവമാണ് സൃഷ്ടിക്കുന്നത്.
