പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് ഫ്ളോർ, പുസ്‌തകശാല, നടപ്പാത, ഭിന്നശേഷിസൗഹൃദ ശൗചാലയം, കുടിവെള്ള കിയോസ്‌ക്, വഴിവിളക്കുകൾ, അലങ്കാരച്ചെടികൾ, ആകർഷകമായ ലാൻഡ്‌സ്‌കേപ്പിംഗും ലൈറ്റുകൾ, ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരം ഉൾപ്പെടുത്തിയ പ്രദർശന പാനലുകൾ, ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ, കാഴ്ചപരിമിതർക്ക് സഹായകമാകുന്ന ബ്രയിൽ ലിപി അടങ്ങിയ പാനലുകൾ, ചെറിയ പരിപാടികൾക്കായി തുറന്ന വേദി, കാലാവസ്ഥാ കിയോസ്‌ക്, കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രൂപങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സുരക്ഷിതമായും സന്തോഷത്തോടെയും സമയം ചെലവഴിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഇൻക്ലൂസീവ് പാർക്ക് ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ മുഴുവൻ പാർക്കുകളും ഭിന്നശേഷി/വയോജന സൗഹൃദ പാർക്കുകൾ ആക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിച്ചുവരുന്നു.
advertisement
