ഈ വലിയ നേട്ടം കൈവരിക്കുന്നതിനായി വിമാനത്താവളം നിരവധി സുപ്രധാന പദ്ധതികളാണ് നടപ്പിലാക്കിയത്. വിമാനത്താവളത്തിലെ സൗരോർജ്ജ ഉത്പാദനം വലിയ തോതിൽ വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാനം. കൂടാതെ, കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി പഴയ മോട്ടോറുകൾ മാറ്റി പുതിയ IE4 മോട്ടോറുകൾ സ്ഥാപിച്ചു. വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിന് VFD (Variable Frequency Drive) സാങ്കേതികവിദ്യ സംയോജിപ്പിച്ച ആധുനിക ചില്ലർ സിസ്റ്റവും ഇവിടെ ഉപയോഗിക്കുന്നു.
വിമാനത്താവളത്തിൻ്റെ ചുറ്റുമതിലിലെ ലൈറ്റിംഗിന് പൂർണ്ണമായും സൗരോർജ്ജ വേലി ലൈറ്റിംഗ് സംവിധാനം ഉപയോഗിക്കുന്നത് വിമാനത്താവളത്തിൻ്റെ പരിസ്ഥിതി സൗഹൃദ നിലപാടിന് ശക്തി പകരുന്നു. വൈദ്യുതിയുടെ ഉപയോഗം കൃത്യമായി നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുന്നതിനുള്ള നിരന്തരമായ ഊർജ്ജ ഓഡിറ്റുകളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തുന്നുണ്ട്.
advertisement
ഇന്ത്യയുടെ സുസ്ഥിരതാ കാഴ്ചപ്പാടിനും ഉത്തരവാദിത്തമുള്ള ഊർജ്ജ മാനേജ്‌മെൻ്റിനുമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രതിബദ്ധതയെയാണ് ഈ ദേശീയ പുരസ്‌കാരം ഊട്ടിയുറപ്പിക്കുന്നത്.
