പ്രധാനമായും ടൂറിസം കേന്ദ്രങ്ങളിലാണ് ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗരത്തിൻ്റെ പൊതു ശുചിത്വത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് തിരുവനന്തപുരം നഗരസഭ വികസന പദ്ധതികൾക്ക് രൂപം നൽകുന്നത്. ഇതിൻ്റെ ഭാഗമായി പള്ളിത്തുറ വാർഡിലെ സ്റ്റേഷൻകടവിൽ നിർമ്മാണം പൂർത്തിയാക്കിയ 'ടേക്ക് എ ബ്രേക്ക്' ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. മേയർ ആര്യ രാജേന്ദ്രനാണ് ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.
വൃത്തിയുള്ളതും നിലവാരമുള്ളതുമായ ശുചിമുറി സൗകര്യങ്ങളാണ് ഈ സമുച്ചയത്തിൻ്റെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്കായി ലഘുഭക്ഷണ ശാലയായ ഒരു കഫറ്റീരിയയും ഈ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ശംഖുമുഖം, കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ, പൂജപ്പുര, പാപ്പനംകോട് ബസ് ഡിപ്പോ, പേരൂർക്കട എന്നിവിടങ്ങളിൽ 'ടേക്ക് എ ബ്രേക്ക്' ടോയ്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. വേളിയിലെ 'ടേക്ക് എ ബ്രേക്ക്' സമുച്ചയത്തിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ 'ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
advertisement
