പണ്ടത്തെ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് ആരംഭിച്ച ഈ ബസ്സിൻ്റെ ആദ്യ ഓട്ടം കവടിയാർ – ഈസ്റ്റ് ഫോർട്ട് റൂട്ടിലായിരുന്നു. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ കൃത്യമായ ചിട്ടകളുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ 26 സീറ്റുകളും താഴത്തെ നിലയിൽ 28 സീറ്റുകളുമായി മൊത്തം 54 യാത്രക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. അന്നത്തെ നിയമപ്രകാരം യാത്രയ്ക്കിടെ ആരെയും നിന്നുകൊണ്ട് പോകാൻ അനുവദിച്ചിരുന്നില്ല.
കാലം മാറിയപ്പോൾ ഈ ഡബിൾ ഡെക്കർ ബസ്സുകൾ ഇന്ന് ഇലക്ട്രിക് രൂപത്തിൽ നഗരത്തിൻ്റെ കാഴ്ചകൾ കാണാനുള്ള ടൂറിസം സർവ്വീസായും തലസ്ഥാനത്തിൻ്റെ അഭിമാനമായി ഓടുന്നു. തിരുവനന്തപുരത്തെ ടൂറിസം രംഗത്തിൻ്റെ വളർച്ചയ്ക്കും ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ ഡബിൾ ഡക്കർ ബസ്. മുൻപ് തലസ്ഥാനനഗരിയിൽ മാത്രമായിരുന്നു ഡബിൾ ഡക്കർ ബസിന് സേവനം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇതിൻ്റെ വിനോദസഞ്ചാരസാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ ജില്ലകളിൽ ഡബിൾ ഡക്കർ ബസുകൾ ഉണ്ട്.
advertisement
