പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പുഷ്പമേള ഒരുക്കുക. കൂടാതെ, നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും നഴ്സറികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. വസന്തോത്സവത്തിൻ്റെ ഭാഗമായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വർക്കിംഗ് ചെയർമാനായും റിസപ്ഷൻ കമ്മിറ്റി രൂപീകരിച്ചു. നഗരവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വാദ്യകരമായ ഓർമ്മകൾ നൽകാൻ ലക്ഷ്യമിടുന്ന ഈ പൂക്കളുടെയും പ്രകാശത്തിൻ്റെയും ഉത്സവം, ഡിസംബർ മാസത്തിൽ തലസ്ഥാനത്തേക്കുള്ള യാത്രകൾക്ക് കൂടുതൽ ആകർഷകമാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 10, 2025 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തലസ്ഥാന നഗരി വീണ്ടും ഒരുങ്ങുന്നു: ഡിസംബറിൽ 'വസന്തോത്സവം' നടക്കും
