ഇത് ശിവൻ്റെ സങ്കൽപ്പത്തിലുള്ള ഒരു പ്രതിഷ്ഠയാണ്. ആയിരവില്ലി ക്ഷേത്രങ്ങൾ പണ്ട് കാലത്ത് 'ആയിരവില്ലിക്കളങ്ങൾ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ അവ വലിയ ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു. 'ആയിരം വില്ലോട് കൂടിയവൻ' അഥവാ 'ആയിരം വില്ലാളികളുടെ ശക്തിയുള്ളവൻ' എന്നെല്ലാം അർഥം വരുന്ന ഈ നാമം സൂചിപ്പിക്കുന്നത് ശിവൻ്റെ കിരാത ഭാവത്തിലുള്ള പ്രതിഷ്ഠയെയാണ്.
ഗണപതി, യോഗീശ്വരൻ, നാഗരാജാവ്, നാഗമാതാവ് തുടങ്ങിയ ഉപദേവതാ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. പേരയം ആയിരവല്ലി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'മഹോത്സവം' വളരെ വിപുലമായി ആഘോഷിക്കപ്പെടുന്നു. കുംഭമാസത്തിൽ ഏഴു ദിവസങ്ങളിലായി നടക്കുന്ന ഈ മഹോത്സവം കുംഭമാസത്തിലെ പൂരാടം നാളിൽ ആരംഭിച്ച് ഉതൃട്ടാതി നാളിൽ സമാപിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 04, 2025 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
'ആയിരം വില്ലാളികളുടെ ശക്തിയുള്ളവൻ'; മലദൈവത്തിൻ്റെ ശക്തി വിളിച്ചോതി ശ്രീ ആയിരവല്ലി ക്ഷേത്രം
