പഴയ തറവാടിൻ്റെ മാതൃകയിൽ തീർത്ത ഈ മനയിൽ കാഴ്ചക്കാരുടെ ബഹളം തന്നെയായിരുന്നു. നാം കണ്ടു ശീലിച്ച പഴയ ചലച്ചിത്രങ്ങളുടെ തറവാട് മാതൃകയുടെ ഒക്കെ പുനരാവിഷ്കാരമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. എത്തിയാൽ പോകാൻ അനുവാദം ഇല്ലാത്തതുപോലെ ഗൃഹാതുര ഓർമ്മകൾ തളച്ചിടുന്ന ഒരു ഇടം കൂടിയാണിത്. പഴയ തലമുറയ്ക്ക് ഓർമ്മകളുടെ വേലിയേറ്റം സമ്മാനിക്കുന്ന ഈ തറവാട് പുതുതലമുറയ്ക്ക് സമ്മാനിക്കുന്നത് അതിശയത്തിൻ്റെയും കൗതുകത്തിൻ്റെയും ഒക്കെ അനുഭവങ്ങൾ. കനകക്കുന്നിലൊരുക്കിയ ഈ വിസ്മയം കാണാൻ ഓണം വാരാഘോഷം അവസാനിക്കുന്നതുവരെ അവസരമുണ്ട്. തറവാട്ടിലെത്തുന്നവർക്ക് ഉമ്മറത്ത് ചാരു കസേരയിലിരുന്ന് ഫോട്ടോ എടുക്കാം. അപ്പോൾ മടിക്കേണ്ട ഓണാഘോഷത്തിന് ഇറങ്ങുന്നവർ കനകക്കുന്നിലെ ഈ മനയൊന്ന് കണ്ടിരിക്കുന്നത് നല്ലതാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 08, 2025 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ മനയോ? ഓണക്കാഴ്ചകളിൽ വ്യത്യസ്തമായ 'തറവാട്ട് വിശേഷം'