ഈ തൊഴിൽമേളയിൽ 200- ൽ അധികം തൊഴിൽദാതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലായി 3000-ത്തിലധികം തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. എല്ലാ തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് മേള ഒരുക്കിയിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം ഇൻ്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ മുൻകൂട്ടി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ തൊഴിൽ അന്വേഷകരും മുന്നോട്ട് വരണമെന്ന് നഗരസഭ അഭ്യർത്ഥിച്ചു. നിരവധി തൊഴിൽദാതാക്കൾ ഇതിനോടകം മേളയുടെ ഭാഗമാകാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. തൊഴിൽദാതാക്കൾക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം.
advertisement
തൊഴിൽദാതാക്കൾക്കുള്ള രജിസ്ട്രേഷൻ ലിങ്ക്: https://smarttrivandrum.in/employer

