18 സ്ഥിരം ഫുഡ് സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് ഏരിയയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മാലിന്യ സംസ്കരണ സംവിധാനം, വാഷിംഗ് ഏരിയ, വിശ്രമ മുറികൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ഫുഡ് സ്റ്റാളുകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും പ്രവർത്തിക്കുക. ഭക്ഷണം പാഴ്സൽ ചെയ്യുമ്പോൾ അത് ഉപയോഗിക്കേണ്ട തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം എന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
വൃത്തിയുള്ളതും മനോഹരവുമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ലഭ്യമാക്കുന്ന ഈ പദ്ധതി, തിരുവനന്തപുരത്തെ തെരുവോര ഭക്ഷണ സംസ്കാരത്തിനും നൈറ്റ് ലൈഫിനും പുതിയ മാനം നൽകുകയും ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുകയും ചെയ്യും. കേരളത്തിൽ, തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തെ കസ്തൂർബ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറത്തെ കോട്ടക്കുന്ന് എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
advertisement
