TRENDING:

മലയിൻകീഴ് ബഡ്‌സ് സ്കൂളിന് കൈത്താങ്ങായി അമേരിക്കൻ മലയാളി വിദ്യാർത്ഥി കൂട്ടായ്മ

Last Updated:

ബഡ്‌സ് സ്കൂളിനായി അര ഏക്കർ ഭൂമി സൗജന്യമായി സംഭാവന നൽകിയ മലയിൻകീഴ് സ്വദേശി രാജനെ ചടങ്ങിൽ ആദരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സർക്കാരിൻ്റെ സാമ്പത്തിക സഹായത്തിന് പുറമെ, ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളുകൾക്ക് കൈത്താങ്ങായി അമേരിക്കയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മ. അമേരിക്കയിലെ സിയാറ്റിലിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ 'മച്ചാനി കെയർ ആൻഡ് ഷെയർ' സിഎസ്ആർ ഫണ്ടിൽ നിന്ന് 2.75 ലക്ഷം രൂപ ചെലവഴിച്ച് മലയിൻകീഴ് ആശാദീപം സ്പെഷ്യൽ ബഡ്‌സ് സ്കൂളിന് പഠനോപകരണങ്ങൾ വാങ്ങി നൽകി.
ബഡ് സ് സ്കൂളിൽ നടന്ന ചടങ്ങിൽ നിന്നും 
ബഡ് സ് സ്കൂളിൽ നടന്ന ചടങ്ങിൽ നിന്നും 
advertisement

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഭിന്നശേഷി കുട്ടികൾക്കായുള്ള ബഡ്‌സ് സ്കൂളുകളിൽ ഈ സഹായം വലിയ ആശ്വാസമാണ് നൽകുന്നത്. ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് നടന്നത്. കൂടാതെ, ബഡ്‌സ് സ്കൂളിനായി അര ഏക്കർ ഭൂമി സൗജന്യമായി സംഭാവന നൽകിയ മലയിൻകീഴ് സ്വദേശി രാജനെ ചടങ്ങിൽ ആദരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമേരിക്കൻ മലയാളി വിദ്യാർത്ഥികളുടെ ഈ സ്നേഹസമ്മാനം, ഇത്തരം സ്കൂളുകൾക്ക് ആവശ്യമായ പിന്തുണ ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു. ഭിന്നശേഷി കുട്ടികളുടെ പഠന നിലവാരവും ജീവിത നിലവാരവും ഉയർത്താൻ ഈ ഉപകരണങ്ങൾ ഏറെ സഹായകമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മലയിൻകീഴ് ബഡ്‌സ് സ്കൂളിന് കൈത്താങ്ങായി അമേരിക്കൻ മലയാളി വിദ്യാർത്ഥി കൂട്ടായ്മ
Open in App
Home
Video
Impact Shorts
Web Stories