ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ വക്കത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് വക്കം പുതിയ കാവ് ആനന്ദവല്ലിശ്വരം സുബ്രഹ്മണ്യ ക്ഷേത്രം. പ്രാദേശിക ചരിത്രമനുസരിച്ച്, ആരെയാണ് ആരാധിക്കാൻ ആഗ്രഹിക്കുന്നതെന്ന് ശ്രീനാരായണ ഗുരു ഈ പ്രദേശത്തെ ജനങ്ങളോട് ചോദിച്ചപ്പോൾ ഗുരുവിന് ഇഷ്ടപ്പെട്ട മൂർത്തി തന്നെയാവട്ടെ എന്ന് ജനങ്ങൾ പറഞ്ഞു. എങ്കിൽ അത് ആനന്ദവല്ലി തന്നെയാകട്ടെ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞു.
എന്നാൽ പ്രതിഷ്ഠ നടത്തിയപ്പോൾ അത് സുബ്രഹ്മണ്യൻ്റേതായി മാറിയത്രേ. കൊല്ലവർഷം 1063–64 കാലഘട്ടത്തിലാണ് ഈ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ശ്രീനാരായണ ഗുരു അന്ന് ആ സമ്മേളനത്തിൽ പറഞ്ഞത് ഈ ക്ഷേത്രം ഒരു വലിയ അറിവിൻ്റെ കേന്ദ്രമാകുമെന്നാണ്. തൈപ്പൂയത്തിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. പ്രതിമാസ ഷഷ്ഠി വ്രതം ഒരു പ്രധാന ദിവസമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 01, 2025 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ വക്കം ആനന്ദവല്ലീശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം