പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനോടും കൂടെയുള്ള ശാസ്താവിൻ്റെ പ്രതിഷ്ഠയമാണ് വനശാസ്താ പ്രതിഷ്ഠ. നടന്ന് മാത്രമേ ക്ഷേത്രത്തിൽ എത്തിച്ചേരാൻ പറ്റൂ. കേരളത്തിൽ വനശാസ്താ ക്ഷേത്രങ്ങൾ പലയിടത്തുമുണ്ട്. അത്തരത്തിലൊരു പ്രധാന ക്ഷേത്രമാണ് ശാസ്താംപാറ ശ്രീ വനശാസ്താ ക്ഷേത്രം. മുൻപ് വനമേഖലയുടെ ഭാഗമായിരുന്ന ഈ പ്രദേശം രാജഭരണകാലത്ത് കള്ളിക്കാട് എന്ന പ്രദേശത്തോട് ചേർന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് നിന്ന് പേയാട്-തച്ചോട്ടുകാവ്-മൂങ്ങോട്-മണലി വഴി ശാസ്താംപാറയിലെത്താം. സമുദ്ര നിരപ്പിൽ നിന്ന് 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ചേർന്ന പ്രദേശമാണിത്.
advertisement
നഗരത്തിൻ്റെ മേൽക്കൂര എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമായ ഈ സ്ഥലം നഗരത്തിൻ്റെ 360 ഡിഗ്രിയിലുള്ള ദൃശ്യവിരുന്ന് സമ്മാനിക്കുന്നു. ഈ പാറക്ക് മുകളിലുള്ള വറ്റാത്ത കുളം ഇവിടെയെത്തുന്നവരെ ഏറെ ആകർഷിക്കുന്നു. ഒരു സ്ഥലത്തു നിന്ന് അറബികടലും അഗസ്ത്യാർകൂടവും കാണാമെന്ന പ്രത്യേകത, തിരുവനന്തപുരത്ത് ശാസ്താംപാറക്ക് മാത്രം സ്വന്തമാണ്. ശാസ്താംപാറ മനോഹരമായ അസ്തമയ കാഴ്ചയ്ക്കും അവസരമൊരുക്കുന്നു. ടൂറിസം വകുപ്പ് സ്ഥാപിച്ച ഒരു പാർക്കും ഇവിടെ സ്ഥിതി ചെയ്യുന്നു.