വർക്കലയിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കെല്ലാം തുടക്കമാകുന്നത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള ആഘോഷങ്ങളിലൂടെയാണ്. വർക്കല ടൗണിൻ്റെ ഹൃദയഭാഗത്താണ് ശിവഗിരി ഉള്ളത്. അതിനാൽ തന്നെ ശിവഗിരിയിലെ ആഘോഷങ്ങളെല്ലാം ഈ നാട് ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്യും. ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള പരിപാടികൾ, വിവിധതരം വിപണന സ്റ്റാളുകൾ എന്നിവയെല്ലാം ആളുകളെ കൊണ്ട് നിറയും. പുതുവർഷം പിറക്കും മുൻപേ വർക്കല ആഘോഷരാവുകളെ വരവേൽക്കുന്നതും ശിവഗിരി തീർത്ഥാടന കാലത്താണ്. വൈകുന്നേരം അതിമനോഹരം ആക്കുന്ന സംഗീത പരിപാടികൾ ഇവിടം ജനനിബിഡം ആക്കും.
advertisement
വർക്കല മൈതാനത്തിൽ റോഡ് മുതൽ ആരംഭിക്കുന്ന വൈദ്യുത ദീപാലങ്കാരം കാണാൻ വൈകുന്നേരം ആകുന്നതോടുകൂടി കുടുംബസമേതം ആളുകൾ എത്തും. 92-ാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായി ഡിസംബർ 30 മുതൽ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കൂടുതൽ ആളുകളെയും ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഇവിടത്തെ അതിമനോഹരമായ വൈദ്യുത ദീപാലങ്കാരങ്ങൾ തന്നെയാണ്.