TRENDING:

തിരുവനന്തപുരം ഗവ. തമിഴ് എൽ.പി. സ്കൂളിൽ ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

Last Updated:

പ്രീ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ആകർഷകം ആക്കുന്നതിന് വേണ്ടിയാണ് പഠന മുറികൾ മനോഹരമായി നിർമിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ഗവൺമെൻ്റ് തമിഴ് എൽ.പി. സ്കൂളിൽ ഒരുക്കിയ 'വർണ്ണക്കൂടാരം' മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് വർണ്ണമനോഹരമായ ഒരധ്യയന ലോകം തുറന്നുനൽകുകയാണ് പുതിയ വർണ്ണ കൂടാരം. ഓരോ കുട്ടിയും വിദ്യാലയത്തിലേക്ക് ഭയത്തോടെയല്ല, മറിച്ച് സന്തോഷത്തോടെയും ഉത്സാഹത്തോടെയും കടന്നുവരണമെങ്കിൽ സ്കൂളിൻ്റെ ഭൗതികസാഹചര്യം ആകർഷകമാവണം എന്ന തിരിച്ചറിവാണ് ഈ പദ്ധതിക്ക് പിന്നിൽ.
വർണ്ണ കൂടാരം ക്ലാസ് മുറി
വർണ്ണ കൂടാരം ക്ലാസ് മുറി
advertisement

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഭാഷാപരമായ വേർതിരിവുകളില്ലാതെ, തമിഴ്-കന്നട ന്യൂനപക്ഷ വിദ്യാലയങ്ങളെയടക്കം എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിൻ്റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രീ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ആകർഷകം ആക്കുന്നതിന് വേണ്ടിയാണ് പഠന മുറികൾ മനോഹരമായി നിർമിക്കുന്നത്. ഇവയാണ് വർണ്ണ കൂടാരം എന്ന പേരിൽ അറിയപ്പെടുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് ഇത്തരത്തിൽ കെട്ടിടങ്ങൾ ആശയവിനിമയത്തിനും പഠനത്തിൻ്റെ മികവിനും വേണ്ടി പുനർ നിർമ്മിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരം ഗവ. തമിഴ് എൽ.പി. സ്കൂളിൽ ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories