TRENDING:

കുരുന്നുകൾക്കായി വർണ്ണലോകം; നഗരൂരിലും കിളിമാനൂരിലും വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു

Last Updated:

സമഗ്ര ശിക്ഷാ കേരളം 'സ്റ്റാർസ്' പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശിശുസൗഹൃദ ക്ലാസ് മുറികളും കളിയുപകരണങ്ങളും ഇനി ഗ്രാമീണ മേഖലയിലെ കുരുന്നുകൾക്കും ലഭ്യമാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നഗരൂർ നെടുമ്പറമ്പ് ഗവൺമെൻ്റ് എൽ.പി. സ്കൂളിലും കിളിമാനൂർ പനപ്പാംകുന്ന് ഗവൺമെൻ്റ് എൽ.പി. സ്കൂളിലും അത്യാധുനിക രീതിയിൽ നിർമ്മിച്ച വർണ്ണകൂടാരം പ്രീ-പ്രൈമറി കെട്ടിടങ്ങൾ ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് രണ്ട് വിദ്യാലയങ്ങളിലും വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
നഗരൂർ നെടുംപറമ്പിലെ സ്കൂളിലെ പാർക്കിന്റെ ദൃശ്യം
നഗരൂർ നെടുംപറമ്പിലെ സ്കൂളിലെ പാർക്കിന്റെ ദൃശ്യം
advertisement

ആകർഷകമായ ക്ലാസ് മുറികൾ, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ കളിയുപകരണങ്ങൾ, സർഗ്ഗാത്മകത വളർത്തുന്ന വർണ്ണാഭമായ ചുവർചിത്രങ്ങൾ എന്നിവയുൾപ്പെടെ ശിശുസൗഹൃദമായ അന്തരീക്ഷമാണ് ഈ നവീകരണത്തിലൂടെ യാഥാർത്ഥ്യമായത്. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതി ഗ്രാമീണ മേഖലയിലെ കുരുന്നുകൾക്ക് മികച്ച പഠനാനുഭവം നൽകുമെന്ന് ഉദ്ഘാടന വേളയിൽ എംഎൽഎ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറിതലത്തിലുള്ള വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകമാക്കുന്നതിന് വർണ്ണ കൂടാരം ക്ലാസ് മുറികൾ ഏറെ സഹായകമാകുന്നുണ്ട്. പ്രീ-പ്രൈമറി തലം മുതൽ തന്നെ കുട്ടികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വഴി പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സമഗ്ര ശിക്ഷാ കേരള 'സ്റ്റാർസ്' പദ്ധതി പ്രകാരമാണ് വർണ്ണ കൂടാരം നടപ്പിലാക്കി വരുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കുരുന്നുകൾക്കായി വർണ്ണലോകം; നഗരൂരിലും കിളിമാനൂരിലും വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു
Advertisement
Open in App
Home
Video
Impact Shorts
Web Stories