ക്ഷേത്രത്തിനോട് ചേർന്നുള്ള ആൽമരത്തിൽ ആണ് വിശ്വാസികൾ പാവയും തൊട്ടിലും നേർച്ചയായി കെട്ടുന്നത്. മുൻപ് ശത്രുസംഹാര പൂജകൾക്കും മറ്റുമായി കോഴിയെ നേരുന്നതായിരുന്നു ക്ഷേത്രത്തിലെ ഒരു ആചാരം. എന്നാൽ ഇപ്പോൾ സന്താന ലബ്ധിക്കായി നടത്തുന്ന ആചാരങ്ങളാണ് ശ്രദ്ധേയമാകുന്നത്. വെഞ്ഞാറമൂടിന് സമീപമുള്ള ഈ ക്ഷേത്രത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
തെക്കന്‍കേരളത്തിലെ തന്നെ ഗിരിവര്‍ഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് വേങ്കമല. കൗളവ ആചാര പ്രകാരം പ്രത്യേക മന്ത്രങ്ങളില്ലാതെ ഗൗളീ മന്ത്രത്താല്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ആരാധനമാത്രം കൊണ്ട് തൃപ്തയായി സര്‍വ്വൈശ്വര്യം ചൊരിയുന്ന വനദുര്‍ഗ്ഗാ സങ്കല്‍പത്തിലാണ് ദേവീ ചൈതന്യ പ്രതിഷ്ഠ.
advertisement
അന്യ ജില്ലകളില്‍ നിന്നുപോലും ഭക്തര്‍ വേങ്കമല ക്ഷേത്രത്തിൽ എത്താറുണ്ട്ശത്രു സംഹാരപൂജയും ദേവിക്ക് പട്ടും കരിങ്കോഴിയും ആടും നേരുന്നതും ഇവിടത്തെ പ്രധാന വഴിപാടുകളാണ്. ദേവിക്ക് ഏറ്റവും പ്രിയങ്കരം പൊങ്കാല നിവേദ്യമാണ്. ദേവിക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. കന്യാവ് ആണ് ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠ. ശിശുക്കള്‍ മരിച്ചാല്‍ കുടിയിരുത്തുന്നത് ഇവിടെയാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ മരണപ്പെട്ടാല്‍ ഇവിടെയെത്തി പാവയും കരിവളകളും ആല്‍മരത്തില്‍കെട്ടി പ്രാര്‍ത്ഥിച്ചാല്‍ ആരോഗ്യമുള്ള കുട്ടികള്‍ ജനിക്കുമെന്നാണ് വിശ്വാസം.