ശത്രുസംഹാര സ്വരൂപിണിയായി ആശ്രയിക്കുന്നവർക്ക് അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് ദേവി വസിക്കുന്നുവെന്നാണ് വിശ്വാസം. വേങ്കോട് ചിറ്റാറ്റ് ഭഗവതി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തിരു-ഉത്സവം കുംഭ മാസത്തിൽ 5 ദിവസങ്ങളിലായി ആഘോഷിക്കുന്നു. വർണ്ണാഭമായ കൊടിമര ഘോഷയാത്രക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടുകൂടി ക്ഷേത്രോത്സവം സമാരംഭിക്കുന്നു.
വൈദ്യുതദീപാലങ്കാരം, വിശേഷാൽ പൂജകൾ, സമൂഹപൊങ്കൽ, പറയിടീൽ, പുഷ്‌പാലങ്കാരം, പുഷ്‌പാഭിഷേകം, അന്നദാനം, കലാസാംസ്കാരിക പരിപാടികൾ, പടുക്കഘോഷയാത്ര, ഉരുൾ മഹോത്സവം, ആറാട്ട് ഘോഷയാത്ര, മേളക്കാഴ്ച, എന്നിവയോടെ 5-ാം ദിവസം തൃക്കൊടിയിറക്കത്തോടുകൂടി തിരു-ഉത്സവം പര്യവസാനിക്കുന്നു. മണ്ഡലകാലത്ത് 41 ദിവസവും വിശേഷാൽ പൂജകളും വാദ്യമേളങ്ങളോടും കൂടി മണ്ഡലവിളക്ക് മഹോത്സവം നടത്തുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി സമൂഹ അഷ്ടദ്രവ്യഗണപതിഹോമവും ആയില്യം നാളിൽ രാവിലെ 9 മണിക്ക് ആയില്യപൂജയും നടത്താറുണ്ട്. കൂടാതെ മറ്റ് വിശേഷദിവസങ്ങളെല്ലാം ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങളോടെ ആചരിക്കുന്നു.
advertisement
