“അച്ചു ഉമ്മൻ മിടുമിടുക്കിയാണ്. ഞങ്ങളുടെ കൊച്ചുമോളാണ്. ലോക്സഭാ സ്ഥാനാർഥിയാക്കിയാൽ ഞങ്ങൾക്കെല്ലാം പൂർണ യോജിപ്പാണ്. പക്ഷേ പാർട്ടിയും സ്ഥാനാർഥിയുമാണ് തീരുമാനിക്കേണ്ടത്. അത് അവിടെ തീരുമാനിക്കുകയും പറയുകയും ചെയ്യട്ടെ. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തനിക്ക് പറയാൻ പറ്റുമോ?. അതൊക്കെ പാർട്ടി നേതൃത്വം പലവിധത്തിൽ ആലോചിച്ചേ വരൂ. ഞങ്ങളുടെ പാർട്ടിയിലെ ഒരു ശീലമുണ്ട്, അത് അനുസരിച്ചേ ഇതൊക്കെ വരൂ”- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
advertisement
അതേസമയം പ്രതിപക്ഷനേതാവെന്ന നിലയിൽ വി.ഡി.സതീശന്റേതു മികച്ച പ്രവർത്തനമാണെന്നും അദ്ദേഹം ക്യത്യമായി കാര്യങ്ങൾ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു . ഇടതുമുന്നണിയുടെ ഭരണത്തിലെ അപാകതകളും ന്യൂനതകളും തെറ്റുകളും സതീശൻ ജനമധ്യത്തിൽ കൊണ്ടുവരുന്നുണ്ട്. അതാണ് പ്രതിപക്ഷനേതാവ് ചെയ്യേണ്ടതെന്ന് തിരുവഞ്ചൂർ പറഞ്ഞു.