07-10-2018
ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി.
18-10-1018
തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിനു തലേന്ന് നിലയ്ക്കലിലുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് സംസ്ഥാനതല ഹർത്താൽ നടന്നു.
02-11-2018
ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവദാസനെ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടത്തി. ഇയാള്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ഹർത്താൽ.
advertisement
17-11-2018
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
11-11-2018
ശബരിമല പ്രശ്നത്തില്‍ സമരം ചെയ്തവരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.
14-11-2018
സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍.