അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് അപര ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫാണ് അപരന്‍. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജോമോന്‍ ജോസഫ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്റെ അവകാശവാദം
അലങ്കരിച്ച സൈക്കിള്‍ റിക്ഷയില്‍ പ്രകടനമായിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധ സൂചകമായാണ് ഉമയും സംഘവും സൈക്കിള്‍ റിക്ഷയിലെത്തിയത്. സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തുടങ്ങിയവര്‍ക്കൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
advertisement
മേയ് 12നാണ് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
തൃക്കാക്കര എം എല്‍ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കില്‍ കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ നിയമസഭയില്‍ എല്‍ ഡി എഫിന് നൂറ് സീറ്റുകള്‍ തികയ്ക്കാനാകും.