വിമാനത്താവളത്തിനു പുറത്ത ശരണം വിളികളുമായി നൂറുകണക്കിനു പ്രതിഷേധക്കാരാണ് നിലയുറപ്പിച്ചിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക പോകാന്‍ തൃപ്തിക്ക് വാഹനസൗകര്യം ലഭ്യമായിട്ടിലല്ല. പ്രീ-പെയ്ഡ് ടാക്‌സി വിട്ട് കൊടുക്കരുതെന്ന് പ്രതിഷേധക്കാര്‍ ടാക്‌സി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. വാഹനം വിട്ടുതരാനാവില്ലെന്ന് പോലീസും അറിയിച്ചു. ഏതെങ്കിലും വാഹനത്തില്‍ പോയാല്‍ സുരക്ഷ നല്‍കാമെന്നാണ് പോലീസ് നിലപാട്. തൃപ്തി ദേശായി ഓണ്‍ലൈന്‍ ടാക്‌സി വിളിക്കാന്‍ ശ്രമിക്കുകയാണ്.
തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍: തൃപ്തി ദേശായി
advertisement
സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറുമെന്ന നിലപാടിലാണ് തൃപ്തി ദേശായി.
നേരത്തെ ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. 'ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അയ്യപ്പ ഭക്തര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്. വിമാനത്താവളത്തിലെത്തിയാല്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. എന്തുവന്നാലും ദര്‍ശനം നടത്താതെ മടങ്ങില്ല. മഹാത്മാഗാന്ധിയുടെ അഹിംസാമാര്‍ഗമായിരിക്കും ഞങ്ങള്‍ അവലംബിക്കുക. ശബരിമലയില്‍ അക്രമമോ മറ്റോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനും പൊലീസിനുമായിരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഭക്ഷണം, യാത്ര, ഹോട്ടല്‍ താമസം എന്നിവയുടെ ബില്ലുകള്‍ സമര്‍പ്പിക്കാം' എന്നായിരുന്നു തൃപ്തി ദേശായിയുടെ കത്തില്‍ പറഞ്ഞിരുന്നത്.

